KeralaNEWS

രമ്യ ഹരിദാസ് എം പി യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി 

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എംപിയെ നിയോ​ഗിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹിപട്ടികയ്ക്കാണ് കോൺ​ഗ്രസ് നേതൃത്വം അം​ഗീകാരം നൽകിയത്. കേരളത്തിൽ നിന്നുള്ള വിദ്യ ബാലകൃഷ്‌ണൻ, പി എൻ വൈശാഖ് എന്നിവർ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ ഉപസമിതി ചെയർമാനായും തെരഞ്ഞെടുത്തു

 

Back to top button
error: