പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് പണം കവര്‍ന്നു

കോഴിക്കോട്: കോട്ടുളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ, കറുത്ത മുഖംമൂടിയിട്ടെത്തിയ മോഷ്ടാവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു.

കറുത്ത വസ്ത്രങ്ങളും െകെയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുന്നത് സി.സി. ടിവി ദൃശ്യത്തില്‍ കാണാം.

പരുക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് മെഡിക്കല്‍ കോളജ് പോലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തി. സംഘത്തില്‍ എത്ര പേരുണ്ട് എന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version