സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ അഡ്വ. കൃഷ്ണരാജും എച്ച്ആര്‍ഡിഎസും ചില രാഷ്ട്രീയക്കാരും: ഷാജ് കിരണ്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണ്‍. അഡ്വ. കൃഷ്ണരാജും എച്ച്ആര്‍ഡിഎസും ചില രാഷ്ട്രീയക്കാരുമാണ് ഈ ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഷാജ് ആരോപിച്ചു.

എന്തിനാണ് നാലു പേരുകള്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ വക്കീലിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന പറഞ്ഞു. ഈ പറഞ്ഞ വക്കീലിന് ഫീസ് കൊടുക്കുന്നില്ല. എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ് വക്കീലിനെ വച്ചത്. കേസ് അവസാനിച്ച് ഇഡിയുടെ കൈയില്‍ നിന്നും പണം കിട്ടുമ്പോള്‍ വക്കീലിനുള്ള ഫീസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞതായും ഷാജ് വെളിപ്പെടുത്തി.

മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ അടുത്ത സുഹൃത്ത് ഷാജ് കിരണ്‍ ശ്രമിച്ചതായി സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു. ഷാജ് കിരണ്‍ അടുത്ത സുഹൃത്താണ്. താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ പാലക്കാട് വന്നത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് തലേ ദിവസം പറഞ്ഞിരുന്നു.

പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നു പറഞ്ഞത് ഷാജ് ആണ്. മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാള്‍ വന്ന് കാര്യം സംസാരിക്കുമെന്നും ഷാജ് പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version