പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശിയായ അഫ്‌സല്‍(31) ആണ് പൊലീസ് പിടിയില്‍ ആയത്. ഇന്‍സ്റ്റാഗ്രാം വഴി ആറു മാസം മുന്‍പ് ആണ് പ്രതി 17 വയസ്സുള്ള പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്.

വിവാഹിതനായ ഇയാള്‍ താന്‍ ആ ബന്ധം വേര്‍പെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നിട്ട് ഓട്ടോറിക്ഷയില്‍ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി പെരുമാതുറയില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാള്‍.

കഠിനംകുളം പൊലീസ് സ്റ്റേഷന്‍ ഐ.എസ്.എച്ച്.ഒ. അന്‍സാരി എയുടെ നേതൃത്ത്വത്തില്‍ എസ്സ്.ഐ സം. വി, ഗ്രേഡ് എസ്.ഐ: ഷാജി പി, എസ്.സി.പി.ഒ. നജുമുദ്ദീന്‍, ബിജു, സി.പി.ഒ. വിഷ്ണുവിജയന്‍, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. അതേസമയം മലപ്പുറം മഞ്ചേരിയില്‍ പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടുപോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ കീഴടങ്ങി.

പരപ്പനങ്ങാടി സ്വദേശി ഷംസീര്‍ (25) ആണ് കീഴടങ്ങിയത്. ഇയാളെ കോടതി ജൂണ്‍ 22 വരെ റിമാന്‍ഡ് ചെയ്തു. 2019 മെയ് 31 മുതല്‍ 2022 മാര്‍ച്ച് 17നും ഇടയില്‍ 16കാരന് പലതവണ മയക്കു മരുന്ന് നല്‍കിയതായാണ് പരാതി. മയക്കു മരുന്ന് വില്‍പ്പന നടത്താനായി കുട്ടിയെ ഉപയോഗിച്ചതായും പരാതിയുണ്ട്. കേസില്‍ പരപ്പനങ്ങാടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കെട്ടുങ്ങല്‍ സ്വദേശി ഇസ്മയില്‍ (35) റിമാന്റിലാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version