”സ്വന്തം മകളെ വിളിക്കുന്നതുപോലെ സ്‌നേഹത്തോടെ അവളെ വിളിച്ചു, ആ വിളിയില്‍ അവള്‍ വന്നു…” യുവതിയെ അനുനയിപ്പിച്ച പൊലീസുകാരന് അഭിനന്ദന പ്രവാഹം

അടിമാലി: കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ മലമുകളിലെ പാറക്കെട്ടില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി അടിമാലി എസ്‌ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ സ്‌നേഹമാണ് ഉദ്യോഗസ്ഥനെ തേടിയെത്തുന്നത്. ഇങ്ങനെയൊരു അനുഭവം തനിക്ക് ആദ്യമാണെന്നാണ് സന്തോഷ് പറയുന്നത്.

രാവിലെ 7 നാണ് സ്റ്റേഷനില്‍ ആദിവാസി കുടിയിലെ പാറയിടുക്കില്‍ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ കയറിയതായി സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തുന്നത്. ഒപ്പം ഒരു എഎസ്‌ഐഐയും കൂട്ടി അവിടെ എത്തിയപ്പോള്‍ ബന്ധുക്കള്‍ അടുത്തേക്ക് പോയാല്‍ അവള്‍ മരിക്കുമെന്നാണ് പറയുന്നതെന്ന് അറിയിച്ചു. പക്ഷേ പിന്‍മാറാന്‍ തോന്നിയില്ല.

മുന്നോട്ട് പെണ്‍കുട്ടി കയറി നില്‍ക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ മരിക്കുമെന്ന് അവള്‍ പറഞ്ഞു. എന്റെ വാക്കുകള്‍ കുട്ടി കേള്‍ക്കാന്‍ തയ്യാറായതോടെ, എനിക്ക് മനസിലായി അവള്‍ ആത്മഹത്യ ചെയ്യില്ലെന്ന്. തുടര്‍ന്ന് എനിക്കും ധൈര്യം കിട്ടി. വാക്കുകള്‍ എല്ലാം സ്‌നേഹത്തില്‍ അലിയിച്ച് ഞാന്‍ അവളെ വിളിച്ചു. അവള്‍ വന്നു. ഉദ്യോഗസ്ഥന്‍ പറയുന്നു. കുട്ടികളെ സ്‌നേഹത്തോടെ പരിചരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയില്‍ ആരും ആത്മഹത്യയിലേക്ക് തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുക്കളെ പോലും അടുത്തുചെല്ലാന്‍ അനുവദിക്കാതെ ചാകാന്‍ തുനിഞ്ഞ പെണ്‍കുട്ടിയെ എസ്‌ഐ സ്വന്തം മകളെ വിളിക്കുന്നതുപോലെ സ്‌നേഹത്തോടെയാണ് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകന്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥനെ തേടി അഭിനന്ദനങ്ങള്‍ എത്തി തുടങ്ങിയത്.

സഹപ്രവര്‍ത്തകരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നടക്കം നിരവധിപേര്‍ അഭിനന്ദനങ്ങള്‍ ഇതിനോടകം അറിയിച്ച് കഴിഞ്ഞു. കെഎം സന്തോഷ് ഉദ്യോഗസ്ഥന്‍ പോലീസ് സേനയില്‍ എത്തിയിട്ട് 9 വര്‍ഷമായി. നാളിതുവരെ ഇത്രയും പ്രശ്‌നങ്ങള്‍ നിറഞ്ഞ കേസ് കണ്ടിട്ടില്ല. രാത്രി 2 മണിയാേടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലര്‍ച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയാേടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version