CrimeNEWS

ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡന്റിനെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരേ നടപടി

പത്തനംതിട്ട: മെഴുവേലിയില്‍ ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റിനെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി. എസ്‌ഐ ജി മാനുവലിനെ പമ്പ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് മനു സതീഷിനെയാണ് ഇന്നലെയാണ് എസ്‌ഐ മര്‍ദ്ദിച്ചത്. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മാനുവല്‍ ജീപ്പിലെത്തുകയായിരുന്നു.

മനുവിനെയും സുഹൃത്തിനേയും കണ്ട് ജീപ്പ് നിര്‍ത്തി. മനുവിനെ എസ്‌ഐ മാനുവേല്‍ മര്‍ദ്ദിച്ച ശേഷം ജിപ്പില്‍കയറ്റി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. പക്ഷെ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തില്ല.

പ്രാദേശിക സിപിഎം നേതാക്കള്‍ എത്തിയ ശേഷമാണ് മനുവിനെ സ്റ്റേഷനില്‍ നിന്ന് വിട്ടത്. സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ മനുവിന്റെ കര്‍ണപടം പൊട്ടിയതായി കണ്ടെത്തി.

മുമ്പ് ഡിവൈഎഫ്‌ഐ സമ്മേളന കാലത്ത് എസ്‌ഐ പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ വൈരാഗ്യമാണ് മര്‍ദിക്കാന്‍ കാരണമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറയുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മനുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ് ഐ മാനുവലിന്റെ വിശദീകരണം.

 

Back to top button
error: