LocalNEWS

നാളെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ, ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞതുമായ കേരളത്തിൽ ബഫർസോൺ അപ്രായോഗികം

  ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ട് നാളെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ.

ഹർത്താലിനു മുന്നോടിയായി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

വനഭൂമിയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി ചില സംസ്ഥാനങ്ങൾക്ക് മാത്രമേ പ്രായോഗികമാക്കാനാവൂ. പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി കേന്ദ്ര സർക്കാർ നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതി ലോല പ്രദേശം. രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതി ലോലപ്രദേശം നിർണയിക്കാനുള്ള നിർദേശം 2011 ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നല്കിയത്.

ഒരോ സംസ്ഥാനത്തെയും വനത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലകളായി നിശ്ചയിക്കേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഭൂവിസ്തൃതി, ജനസംഖ്യാ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. കേരളം ജനസാന്ദ്രത കൂടിയതും ഭൂവിസ്തൃതി കുറഞ്ഞതുമായ സംസ്ഥാനമാണ്.

നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ത്യയിൽ മധ്യപ്രദേശ്, ഉത്തര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമേ ഈ നിയമം പ്രയോഗികമാക്കാൻ കഴിയൂ.
കേരളത്തിൽ 18 വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളും ഉണ്ട്. ഓരോന്നിന്റെയും പ്രത്യേകതകൾ പഠിച്ച് പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുകയും അവിടെ ക്വാറി പ്രവർത്തനങ്ങളും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും നിർത്തലാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. കേരളത്തിൽ പറമ്പിക്കുളം, ഇരവികുളം, സൈലൻറ് വാലി എന്നിവിടങ്ങളിൽ മാത്രമേ ഈ നിയമം നടപ്പിലാക്കാനാവൂ.

നിലവിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളത്തിൽ മുന്നര ലക്ഷം ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശങ്ങൾ ആക്കേണ്ടി വരും . അങ്ങനെ വന്നാൽ വയനാട്, തെന്മല, കുമിളി തുടങ്ങിയ പ്രദേശങ്ങൾ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകും. വയനാട്ടിൽ പൂജ്യം പരിസ്ഥിതി ലോല പ്രദേശമാക്കാനേ നിലവിൽ സാധിക്കു.

Back to top button
error: