NEWSTRENDINGWorld

’90 കിഡ്‌സിന്‍െ്‌റ’ രോമാഞ്ചം, ജോണ്‍ സീന ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തുന്നു…

90 കിഡ്‌സിന്‍െ്‌റ നൊസ്റ്റാള്‍ജിക് ഹീറോയും ഇടിക്കൂട്ടിലെ സിംഹവുമായ ജോണ്‍ സീന ഡബ്ല്യുഡബ്ല്യുഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേര്‍ന്ന് രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് തിരിച്ചു വരവിന് പിന്നിലെ ലക്ഷ്യം. പതിനാറ് വട്ടം ലോക ചാമ്പ്യനായ ജോണ്‍ സീന അവസാന മത്സരമായ യുണിവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ റോമന്‍ റെയ്ന്‍സിനോട് പരാജയപ്പെട്ടിരുന്നു. 45 വയസുകാരനായ താരത്തിന് ഇനി എത്രനാള്‍ ഡബ്ല്യുഡബ്ല്യുഇയില്‍ തുടരാന്‍ സാധിക്കുമെന്നതാണ് ആരാധകരുടെ സംശയം.

ഒരു തലമുറയുടെ തന്നെ ഹരമായിരുന്നു ജോണ്‍ സീന. റോക്കും അണ്ടര്‍ ടേക്കറും വാണ കാലത്ത് തന്റെ ത്രസിപ്പിക്കുന്ന ചുവടുകള്‍ കൊണ്ട് ആരാധാകരെ തീര്‍ത്ത സൂപ്പര്‍ ഹീറോയാണ്. ജോണ്‍ സീനയുടെ ഓരോ മത്സരങ്ങളും ഇടിക്കൂട്ടില്‍ തീര്‍ത്തത് തരംഗങ്ങളായിരുന്നു. ലോകമെമ്പാടും ജോണ്‍ സീന ആരാധകര്‍ ഏറെയാണ്. ഡബ്ല്യുഡബ്ല്യുഇയിലെ (വേള്‍ഡ് റസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ്) ഏറ്റവും മികച്ച റസ്ലര്‍ എന്നാണ് ആരാധകര്‍ ജോണ് സീനയെ വിശേഷിപ്പിക്കുന്നത്. 17 വര്‍ഷത്തെ റിങ്ങിലെ പ്രകടനത്തിലൂടെ ആരാധകരെ ത്രില്ലടിപ്പിച്ച താരം വീണ്ടും ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നത് ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലെ സമ്മര്‍ സ്ലാമിന് ശേഷം ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. സിനിമയില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ ഭാഗമായായിരുന്നു വിട്ടുനില്‍ക്കല്‍. ഫാസ്റ്റ് ആന്‍ഡ് ഫൂരിയസിന്റെ ഒമ്പതാം പതിപ്പില്‍ ജോണ്‍ സീനയും വേഷമണിഞ്ഞു. ദി സൂയിസൈഡ് സ്‌ക്വാഡില്‍ പീസ് മേക്കറായും വൈപ്ഔട്ട് ടിവി സീരിസില്‍ ആങ്കര്‍ ആയും തിളങ്ങി. ദി ബബിളിലും ചെറിയ വേഷങ്ങളും കൈകാര്യം ചെയ്തു.

സിനിമയില്‍ സജീവമായിരുന്നുന്നെങ്കിലും ഇടിക്കൂട്ടിലെ സിംഹക്കുട്ടിയെയാണ് ജോണ്‍ സീനയെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഏതു പൊതുപരിപാടിയിലും ആരാധകര്‍ക്ക് ഒരു ചോദ്യമേ ജോണ് സീനയോട് ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു. എന്നാണ് ഡബ്ല്യുഡബ്ല്യുഇയിലേക്കുള്ള തിരിച്ചുവരവ്. ആരാധനയും ഇഷ്ടവും കൊണ്ടുള്ള പ്രക്ഷകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് തിരിച്ചുവരവിലൂടെ സീന നല്‍കിയിരിക്കുന്നത്.

Back to top button
error: