പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട് അകത്തേതറ സ്വദേശി അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുണ്‍കുമാര്‍ (21) എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് പോക്്‌സോ വകുപ്പു പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

ആറു മാസം മുമ്പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.സി.ഐ. എന്‍.ബി. ഷൈജു, എസ്.ഐ. ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളളെ അറസ്റ്റ് ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version