ബൈക്ക് റൈഡര്‍ രാജസ്ഥാനില്‍ കൊല്ലപ്പെട്ട സംഭവം: യുവാവ് അറസ്റ്റില്‍

തൃശൂര്‍: രാജസ്ഥാനില്‍ െബെക്ക് െറെഡറായ ന്യൂമാഹി പെരിങ്ങാടി മങ്ങാട്ടെ കക്രന്റെവിടയില്‍ ടി.കെ. അസ്ബാക് കൊല്ലപ്പെട്ട സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. കൃഷ്ണാപുരം കരപ്പറ്റ പറക്കുന്നില്‍ അബ്ദുള്‍ സാദിഖി(31)നെയാണ് രാജസ്ഥാനില്‍നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട അസ്ബാക്കിന്റെ മാനേജറും സുഹൃത്തുമാണ് അബ്ദുള്‍ സാദിഖ്. 2018ലാണ് െബെക്ക് െറെഡിങ്ങിനിടെ അസ്ബാക്കിനെ മരിച്ച നിലിയല്‍ കണ്ടെത്തിയത്. െറെഡിങ്ങിനിടെ നിര്‍ജലീകരണം മൂലം തളര്‍ന്ന അസ്ബാക് അപകടത്തില്‍പ്പെട്ടു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹ പരിശോധനയില്‍ അസ്ബാക്കിന്റെ പുറത്ത് മര്‍ദനമേറ്റ മുറിവുകള്‍ കണ്ടെത്തിയിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടതോടെ സഹോദരന്‍ അര്‍ഷാദും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. ഇതു സംബന്ധിച്ച് കെ.സി. വേണുഗോപാല്‍ എം.പി. രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയും അസ്ബാക്കിന്റെ ഭാര്യയുമായ ബംഗളൂരു സ്വദേശി സുമേറ പര്‍വേസ്, സുമേറയുടെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ പോലീസ് രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version