CrimeNEWS

ഗൃഹപാഠം ചെയ്യാത്തതിന് എട്ടുവയസുകാരിക്ക് ക്രൂരശിക്ഷ; കയ്യും കാലും കെട്ടി ടെറസിലിട്ട് മാതാവ്

ന്യൂഡല്‍ഹി: ഗൃഹപാഠം ചെയ്യാത്തതിന് എട്ടുവയസുകാരിയായ മകളെ ക്രൂരമായി ശിക്ഷിച്ച് മാതാവ്. ഡല്‍ഹിയിലാണ് സംഭവം. കയ്യും കാലും ബന്ധിച്ച നിലയില്‍ ടെറസില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനേ തുര്‍ന്ന് സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഗൃഹപാഠം ചെയ്യാത്തതിന് കൈയും കാലും ബന്ധിച്ച് പൊരിവെയിലില്‍ കുട്ടിയെ വീടിന്റെ ടെറസില്‍ കിടത്തിയതാണെന്ന് കണ്ടെത്തിയത്. ഗൃഹപാഠം ചെയ്യാത്തതിന് മകളെ ശിക്ഷിച്ചതാണെന്നാണ് മാതാവ് ഇതേപ്പറ്റി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, ഉചിതമായ നടപടി സ്വീകരിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. കുടുംബത്തിന്റെ വിലാസം കണ്ടെത്തിയെന്നും ആളുകളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. യര്‍ കൊണ്ട് കൈയും കാലും കെട്ടിയ നിലയില്‍ ഒരു പെണ്‍കുട്ടി വെയിലത്ത് വീടിന്റെ ടെറസില്‍ കിടക്കുന്നതും കയര്‍ അഴിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

ഗൃഹപാഠം ചെയ്യാത്തതിന് എട്ടുവയസുകാരിയായ മകളെ ശിക്ഷിച്ചതാണെന്നും ഏഴ്- എട്ട് മിനിറ്റുകള്‍ക്ക് ശേഷം തിരികെ ഇറക്കിയതായും മാതാവ് പോലീസിനോട് പറഞ്ഞു. ടുത്ത ചൂടില്‍ ശരീരം പൊള്ളുന്നതിനാല്‍ പെണ്‍കുട്ടി നിലവിളിക്കുന്നതു വീഡിയോയില്‍ കാണാമായിരുന്നു. കുട്ടിയുടെ അയല്‍ക്കാരനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം.

Back to top button
error: