ഭർത്താവിനെയും ഏഴു വയസുകാരനായ മകനെയും ഉപേക്ഷിച്ച് യുവതി മറ്റൊരുവനോടൊപ്പം സുഖജീവിതം, മുത്തശ്ശി കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

തൃശൂര്‍: വീട്ടമ്മയെയും കൊച്ചുമകനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്തിക്കാട് കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കലശലായ അസുഖം കാരണം കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്.

അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായി മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ്. മകനെ ഒപ്പം താമസിപ്പിക്കാൻ കൂട്ടാക്കിയില്ല. അംബികയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ പ്രയാസത്തിലായിരുന്നു. മകള്‍ തന്നെയോ സ്വന്തം മകനെയോ തിരിഞ്ഞുനോക്കാത്തതും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു.
കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്
ആദിഷ്.
കുട്ടിയേയും മുത്തശ്ശിയേയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. അങ്ങനെയാണ്, മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. നാട്ടികയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version