ശബരിമല ഡ്യൂട്ടിക്ക് വിസമ്മതിക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഡ്യൂട്ടിക്ക് വരാന്‍ വിസമ്മതിക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം ജീവനക്കാരെ ഡ്യൂട്ടിക്ക് ഇടുന്നതില്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്നും ഹൈക്കോടതി. ശബരിമല ഡ്യൂട്ടിയെടുക്കാന്‍ ജീവനക്കാര്‍ വിമുഖത കാട്ടുന്നുവെന്ന പരാതിക്കിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ശബരിമല ക്ഷേത്രത്തിന്റെ വരുമാനം ആശ്രയിച്ച് മുന്നോട്ട് പോകുന്ന 1100 ക്ഷേത്രങ്ങളുണ്ട്. തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി ഭാഗമായിട്ടും ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാര്‍ തയ്യാറാവുന്നില്ല. മണ്ഡലകാലത്തിന് രണ്ട് മാസം മുന്‍പേ ജീവനക്കാരുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കോടതി ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

ഇതു പ്രകാരം ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version