KeralaNEWS

സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് തള്ളിയത്; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഒന്നര വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികളായ ഇ.ഡി, കസ്റ്റംസ്, എന്‍.​ഐ.എ തുടങ്ങിയവര്‍ വിശദമായി അന്വേഷണം നടത്തി യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നു മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയില്‍ പരിഭ്രാന്തരായവരുടെ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്നും ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചു.

സ്വപ്നയുടെ പിന്നാലെ പോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയ യു.ഡി.എഫും ബി.ജെ.പിയും അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാതെ ബിരിയാണിയുടെ പിന്നാലെയാണ് പോകുന്നതെങ്കില്‍ അടുത്ത പാര്‍‌ലമെന്റ് തെരഞ്ഞടുപ്പില്‍ ജനം പാഠം പഠിപ്പിക്കുമെന്നും പ്രതിപക്ഷം എത്ര ശ്രമിച്ചാലും സ്വപ്നയുടെ നനഞ്ഞ പടക്കം പൊട്ടില്ലന്നും മന്ത്രി പറഞ്ഞു.

Back to top button
error: