CrimeNEWS

പ​ബ്ജി ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​, പ​തി​നാ​റുകാരൻ അ​മ്മ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

ഉത്ത​ർ​പ്ര​ദേ​ശി​ൽ പ​ബ്ജി ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​യ​തി​ന് പ​തി​നാ​റു വ​യ​സു​കാ​ര​ൻ മ​ക​ൻ അ​മ്മ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് മ​ക​ൻ അ​മ്മ​യെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. തു​ട​ർ​ച്ച​യാ​യി ഫോ​ണി​ൽ ഗെ​യിം ക​ളി​ച്ചി​രു​ന്ന മ​ക​നെ അ​മ്മ ശ​കാ​രി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ത​ല​യ്ക്ക് വെ​ടി​യേ​റ്റ മാ​താ​വ് ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി ഒ​ൻ​പ​ത് വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​ക്കൊ​പ്പം മ​ക​ൻ ര​ണ്ടു ദി​വ​സം വീ​ട്ടി​ൽ ത​ന്നെ ക​ഴി​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ന് പ​ഴ​ക്കം വ​ച്ച​തോ​ടെ ദു​ർ​ഗ​ന്ധം പു​റ​ത്തേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ മ​ക​ൻ റൂം ​ഫ്ര​ഷ്ന​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് സ​ഹോ​ദ​രി​യെ കൗ​മാ​ര​ക്കാ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അ​മ്മ​യെ വീ​ട്ടി​ൽ ജോ​ലി​ക്ക് വ​ന്ന ഇ​ല​ക്ട്രീ​ഷ​ൻ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മ​ക​ൻ പി​ന്നീ​ട് പി​താ​വി​നോ​ട് പ​റ​ഞ്ഞു. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ പി​താ​വ് നി​ല​വി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മ​ക​ൻ പ​റ​ഞ്ഞ ക​ഥ പി​താ​വ് പോ​ലീ​സി​നോ​ടും വെ​ളി​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Back to top button
error: