പ്രവാചകനെതിരെയുള്ള അപകീർത്തി പരാമർശം:ഇന്ത്യക്കെതിരെ ഭീഷണിയുമായി ആ​ഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആ​ഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്.’പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ഡൽഹി, ​ഗുജറാത്ത്, ഉത്തർപ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും. പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നു. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ​ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ, കർണാടകയിലുയർന്ന ഹിജാബ് വിവാദത്തിലും പ്രതികരണവുമായി അൽ ഖ്വയ്ദ രം​ഗത്ത് വന്നിരുന്നു. അടിച്ചമർത്തലിനെതിരെ പ്രതികരിക്കണമെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി അന്ന് ആവശ്യപ്പെട്ടിരുന്നു. അൽ ഖ്വയ്ദയുടെ ഔദ്യോഗിക മാധ്യമമായ ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലായിരുന്നു സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രം​ഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥിനി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിക്കുകയും ചെയ്തിരുന്നു.

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version