CrimeNEWS

യുവാവിനെ വീട്ടിലെത്തിച്ച് ഹണി ട്രാപ്പിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ പിടിയില്‍

ആലപ്പുഴ: തൊടുപുഴ സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വരുത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ്, ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് ഹണി ട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ചിന് അറസ്റ്റ് ചെയ്തത്.

പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവാണ് ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്. യുവാവുമായി ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം പരാതിക്കാരനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭര്‍ത്താവ് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു.

എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍ വലിക്കുകയും ചെയ്തു. പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടി. പ്രതികള്‍ സമാനമായ രീതിയില്‍ പലരേയും കബളിപ്പിച്ചതായി മാരാരിക്കുളം എസ്എച്ച്ഒ പറഞ്ഞു.

Back to top button
error: