HealthLIFE

മുഖസൗന്ദര്യത്തിന് ഇതാ ചില കിടിലന്‍ ഫേസ് പാക്കുകള്‍

വിറ്റാമിൻ ഇ, റെറ്റിനോൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. അവ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു.  മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ കുറയ്ക്കാനും ബദാം ഫലപ്രദമാണ്. അതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സഹായത്തോടെ എണ്ണ സ്രവണം നിയന്ത്രിക്കുന്നു.

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാനും ഇത് സഹായിക്കുന്നു. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം…

  • ഒന്ന്

അൽപം ബദാം പൊടിച്ച് അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ഈ സഹായിക്കും.

  • രണ്ട്

ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചത് തന്നെയാണ് ബദാം ഓട്സ് ഫേസ്പാക്ക്. ബദാം പൊടിച്ചതും ഓട്സ് പൊടിച്ചതും മിക്സ് ചെയ്ത് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

  • മൂന്ന്

സൗന്ദര്യ സംരക്ഷണത്തിന് തൈരും ബദാമും നൽകുന്ന ഗുണങ്ങളും ചെറുതല്ല. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ നിരവധിയാണ്. തൈരിൽ അൽപം ബദാം അരച്ച് അത് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. ചർമ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യമുള്ള ചർമ്മം വർദ്ധിപ്പിക്കുന്നതിന്  തൈരും ബദാമും ഉപയോഗിക്കാവുന്നതാണ്. 

Back to top button
error: