റയിൽവേ റിസർവേഷൻ ടിക്കറ്റ് ഇനി മറ്റൊരാളുടെ പേരിലേക്ക് മാറ്റാം

യാത്രക്കാര്‍ക്ക് പ്രയോജനകരമാവും വിധം നിയമങ്ങളും പുതിയ പുതിയ സൗകര്യങ്ങളും റെയില്‍വേ ഏർപ്പെടുത്തിക്കൊണ്ടിരിക്കണാണ്.ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു പരിഷ്ക്കാരമാണ് റെയില്‍വേ നടപ്പാക്കിയിരിയ്ക്കുന്നത്.
നിങ്ങളുടെ പക്കല്‍ സ്ഥിരീകരിച്ച ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടെങ്കിലും മറ്റ് തടസ്സങ്ങൾ കാരണം നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇനിമുതല്‍ ടിക്കറ്റോ പണമോ നഷ്ടമാവില്ല.അതായത്, ഈ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കും.എന്നാല്‍, ഈ പുതിയ നിയമത്തെക്കുറിച്ച്‌ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്….
ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് യാത്രക്കാരന്‍ നേരിടുന്നതെങ്കില്‍ ഒന്നുകില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് പകരം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും. ഇപ്രകാരം ചെയ്യുമ്ബോള്‍ പുതിയ കണ്‍ഫേം ടിക്കറ്റ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.കൂടാതെ പണനഷ്ടവും ഉണ്ടാകും.അതിനാലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.റെയില്‍വേയുടെ ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ നോക്കാം.

ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുൻപ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം.പിന്നീട് അധികൃതര്‍ ടിക്കറ്റില്‍ യാത്രക്കാരന്‍റെ പേര് മാറ്റി ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്ത അംഗത്തിന്‍റെ പേര് ചേര്‍ക്കുന്നു.ഓണ്‍ലൈനായും ഈ സൗകര്യം ലഭിക്കും.

ട്രെയിന്‍ ടിക്കറ്റ് എങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം?

1. ടിക്കറ്റിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കുക.

2. അടുത്തുള്ള റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ സന്ദര്‍ശിക്കുക.

3. ടിക്കറ്റ് ആരുടെ പേരിലാണ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് ആ വ്യക്തിയുടെ ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള പ്രൂഫ് കൈവശം വയ്ക്കണം.

4. കൗണ്ടറില്‍ ടിക്കറ്റ് കൈമാറ്റത്തിനുള്ള അപേക്ഷ നല്‍കുക.

 

 

എന്നാല്‍, ഇങ്ങനെ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന അവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.ഇത്തരത്തില്‍ ഒരു ടിക്കറ്റ് ഒരു തവണ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കൂ.അതായത്, ഒരു യാത്രക്കാരന്‍ തന്‍റെ ടിക്കറ്റ് മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അത് മാറ്റുവാന്‍ സാധിക്കില്ല.അതായത്, ആ ടിക്കറ്റ് വീണ്ടും മറ്റൊരാള്‍ക്ക്  കൈമാറാന്‍ സാധിക്കില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version