CrimeNEWS

അപകടമുണ്ടാക്കി കടന്നുകളഞ്ഞു, അഞ്ചു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; മദ്യക്കുപ്പികളുമായി ഉദ്യോഗസ്ഥരെ പിടികൂടിയത് നാട്ടുകാര്‍

കണ്ണൂര്‍: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കണ്ണൂരില്‍ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കെ.എ.പി ബറ്റാലിയനിലെ എന്‍.കെ രമേശന്‍,ടി. ആര്‍ പ്രജീഷ്,കെ. സന്ദീപ്, പി.കെ സായൂജ്,ശ്യാം കണ്ണന്‍ എന്നീപൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു.

നിര്‍ത്താതെ പോയ വാഹനത്തില്‍നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ മാസം മുപ്പതിനാണ് നടപടിക്ക് ആധാരമായ സംഭവം ഉണ്ടായത്. പറശ്ശിനിക്കടവ് ഭാഗത്തേക്ക് കഴിഞ്ഞ ദിവസം യാത്ര നടത്തുന്നതിനിടെ എതിര്‍വശത്ത്‌നിന്ന് വന്ന ബൈക്കില്‍ പോലീസുകാര്‍ സഞ്ചരിച്ച കാറിടിച്ചു. ബൈക്കിലെത്തിയവര്‍ വീണു കിടന്നിട്ടും പോലീസുകാര്‍ കാര്‍ നിര്‍ത്തുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്തില്ല. പകരം കാറുമായി കടന്നുകളയുകയായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിന്തുടര്‍ന്ന് പിടികൂടിയത്.

കാറില്‍ നിന്ന് നാട്ടുകാര്‍ ഒളിപ്പിച്ചുവെച്ച മദ്യകുപ്പികളും മറ്റും കണ്ടെടുത്തു. സംഭവത്തില്‍ പരാതി വന്നതോടെയാണ് അപകടമുണ്ടാക്കിയത് ധര്‍മ്മടം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞത്. ക്യാംപില്‍ നിന്നും മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഇവര്‍ മുങ്ങിയതാണെന്നും പിന്നീട് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് മൂടിവെയ്ക്കാനുള്ള ശ്രമവും പോലീസുകാര്‍ നടത്തിയെന്ന്് അന്വേഷണത്തില്‍ കണ്ടത്തി.

 

Back to top button
error: