BusinessTRENDING

ഓട്ടോമൊബൈല്‍ വില്‍പ്പന മന്ദഗതിയിലെന്ന് എഫ്എഡിഎ

ന്യൂഡല്‍ഹി: 2022 മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന വര്‍ധിച്ചെങ്കിലും ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന 2019 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരുന്നുവെന്ന് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അറിയിച്ചു. 2019 മെയ് മാസത്തിലെ 18,22,900 യൂണിറ്റില്‍ നിന്ന് 2022 മെയ് മാസത്തില്‍ മൊത്തത്തിലുള്ള ഓട്ടോ റീട്ടെയില്‍ വില്‍പ്പന 16,46,773 യൂണിറ്റായിരുന്നുവെന്ന് എഫ്എഡിഎ പറഞ്ഞു.

2022 മെയ് മാസം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പന 2,63,152 യൂണിറ്റായിരുന്നു. 2019 മെയ് മാസത്തില്‍ വിറ്റ 2,36,215 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കൂടുതലാണിത്. കൊവിഡ് ബാധിച്ച 2021 മെയ് , 2020 മെയ് മാസങ്ങളിലെ റീട്ടെയില്‍ യഥാക്രമം 86,479 യൂണിറ്റുകളും 31,951 യൂണിറ്റുകളുമാണ്. കഴിഞ്ഞ മാസം ഇരുചക്രവാഹന വില്‍പ്പന 12,22,994 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 4,10,871 യൂണിറ്റായിരുന്നു. 2019 മെയ് മാസത്തില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 14,20,563 യൂണിറ്റായിരുന്നു.

വാണിജ്യ വാഹന വില്‍പ്പന 66,632 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം മേയില്‍ 17,607 യൂണിറ്റായിരുന്നു.  2019 മെയ് മാസത്തിലെ 75,238 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് താഴ്ന്ന നിലയിലാണ്. അതുപോലെ, 2019 മേയിലെ 51,446 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുച്ചക്ര വാഹന വില്‍പ്പന 41,508 ആയി കഴിഞ്ഞ മാസം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ റീട്ടെയില്‍ വില്‍പ്പന 5,215 യൂണിറ്റായിരുന്നു. എന്നിരുന്നാലും, 2019 മേയിലെ 39,438 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം ട്രാക്ടര്‍ വില്‍പ്പന 52,487 യൂണിറ്റായി ഉയര്‍ന്നു.

Back to top button
error: