പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരമാണ്. ഇത്തരം ശ്രമം വിജയിക്കില്ല. കേരളത്തിലേത് മാതൃകാ സമൂഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version