ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിക്ക് ഉള്ളിലേക്ക് ബൈക്ക് ഇടിച്ച്‌ കയറിയ സംഭവത്തില്‍ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

ഇടുക്കി:  വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിക്ക് ഉള്ളിലേക്ക് ബൈക്ക് ഇടിച്ച്‌ കയറിയ സംഭവത്തില്‍ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.അപകടമുണ്ടായത് മത്സരയോട്ടത്തിന് ഇടയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
അഞ്ച് ബൈക്കുകളാണ് മത്സരയോട്ടത്തില്‍ പങ്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കട്ടപ്പന ഡിവൈഎസ്‌പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മത്സരയോട്ടത്തില്‍ പങ്കെടുത്ത രണ്ട് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 12,160 രൂപയുടെ നഷ്ടമുണ്ടായെന്ന കെഎസ്‌ഇബിയുടെ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് അപകടത്തില്‍പ്പെട്ടത്. ഹെല്‍മെറ്റ് ധരിക്കാതെയാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നത്.അപകടത്തില്‍ ഇയാള്‍ക്ക് കാര്യമായ പരുക്കുകളില്ല.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version