ചൂ​ട് കൂ​ടി​:സൗ​ദി​യി​ൽ ഉ​ച്ച​വെ​യി​ലി​ൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​രോ​ധ​നം വരുന്നു

ചൂ​ട് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി​യി​ൽ ഉ​ച്ച​വെ​യി​ലി​ൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി അ​റേ​ബ്യ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ച്ചയ്​ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​ന​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ റാ​ജ്ഹി അ​റി​യി​ച്ചു.

ജൂ​ൺ 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​യ​ന്ത്ര​ണം സെ​പ്റ്റം​ബ​ർ 15 വ​രെ തു​ട​രും. നി​രോ​ധ​നത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ചി​ല മേ​ഖ​ല​ക​ൾ ഒ​ഴി​കെ എ​ല്ലാ സ്വകാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും. ക​രാ​ർ മേ​ഖ​ല​യി​ലു​ള്ള 27,40,000 സ്ത്രീ-​പു​രു​ഷ തൊ​ഴി​ലാ​ളി​ൾ​ക്ക് നി ​രോ​ധ​ന തീ​രു​മാ​ന​ത്തി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version