ബി​ജെ​പി രാ​ജ്യ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ക​യാ​ണെന്ന് രാ​ഹു​ൽ ഗാ​ന്ധി

ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി രാ​ജ്യ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ക​യാ​ണ്. സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും മാ​ത്ര​മേ ഇ​ന്ത്യ​യെ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​നാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി വ​ക്താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ലെ അ​റ​ബ് പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. “വെ​റു​പ്പ് വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്നു. സ്‌​നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ മാ​ത്ര​മേ ഇ​ന്ത്യ​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യൂ. ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്’- രാ​ഹു​ൽ ഹി​ന്ദി‌​യി​ൽ ട്വീ​റ്റ് ചെ​യ്തു.

“#BharatJodo’ എ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. രാ​ജ്യ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ “ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കു​ക (ജോ​ഡോ ഭാ​ര​ത്) വ​രൂ’ എ​ന്ന് കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലും ട്വീ​റ്റ് ചെ​യ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version