NEWS

പഴയകാലത്ത് ജാതി അടിസ്ഥാനത്തിൽ വീടിനെ വിളിച്ചിരുന്ന പേരുകൾ

ഴയ കാലത്ത് ജാതി അടിസ്ഥാനത്തിൽ വീടിനെ പല പേരുകളിൽ ആണ് വിളിച്ചിരുന്നത്, അവയിൽ ഇന്ന് പലതും വീടിൻ്റെ പര്യായമായി മാറി.(ഉദാ: ഇല്ലം, ഭവനം, കുടി,) അന്ന് ആരും വീട് എന്ന് പറഞ്ഞിരുന്നില്ല. നമ്പൂതിരി മുതൽ ആദിവാസി വരെയുള്ളവരുടെ വീടിൻ്റെ നാമങ്ങൾ പുതിയ തലമുറയുടെ അറിവിലേക്കായി എഴുതുന്നു.
പഴയ നായർ തറവാടുകൾ നാലു കെട്ടും, ഇല്ലങ്ങൾ എട്ടുകെട്ട് (മന), കോവിലകങ്ങൾ പതിനാറ് കെട്ടും (കൊട്ടാരം ) ആയിരുന്നു,
നമ്പൂതിരി – ഇല്ലം, മന
ക്ഷത്രിയ – കോവിലകം, കൊട്ടാരം
നായർ – തറവാട് ,കുപ്പാടി
നമ്പ്യാർ – ഭവനം, മഠം
കർത്ത – മഠം
തിയ്യ- തറവാട് ,പുര
വിശ്വകർമ – പ്പുര
കുറിച്യർ – തറവാട്
അയ്യർ – മഠം
തമിഴ് വിശ്വകർമ്മ – മഠം
നമ്പീശൻ – മഠം, പുഷ്പകം
വാര്യർ – വാരിയത്ത്, വാരിയം
പിഷാരടി – ഷാരത്ത്, ഷാരകം
മാരാർ – മാരാത്ത്
കുറുപ്പ് – കളരിക്കൽ, കുറുപ്പത്ത്
പണിക്കർ – കളരിക്കൽ
പുഷ്പക ഉണ്ണി – പുഷ്പകത്ത്, മഠം
ചാക്യാർ – ചക്യേത്ത്, മഠം
പൊതുവാൾ – പൊതു വാട്ടിൽ
ഈഴവ- ചോകുടി
പുലയ – കുടി
പറയ- ചാള
ആദിവാസി ഗോത്രം-ഊരു, ഊര്

Back to top button
error: