പിക് അപ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കൊല്ലം: അരിനല്ലൂരില്‍ പിക് അപ് ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തേവലക്കര അരിനല്ലൂര്‍ പുഷ്പമന്ദിരത്തില്‍ ജോണിന്റെയും സിന്ധുവിന്റെയും മകന്‍ ജോബിന്‍ജോണ്‍(22)ആണ് മരിച്ചത്. കോട്ടൂര്‍മുക്കില്‍ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം.

മറ്റൊരു വാഹനത്തെ മറികടന്നുവന്ന പെട്ടിഓട്ടോയുമായി കൂട്ടിഇടിക്കുകയായിരുന്നു. ശാസ്താംകോട്ടയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അടുത്തിടെയാണ് ഗള്‍ഫില്‍നിന്നും എത്തിയത്. പിതാവ് ഗള്‍ഫില്‍നിന്നും മടങ്ങി എത്തിയ ശേഷം സംസ്‌കാരം നടത്തും. സഹോദരി സൗമ്യ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version