NEWS

വാട്ടര്‍ തീം പാർക്കിലെ സ്ലൈഡറില്‍ കൂടി താഴേക്ക് കുതിച്ചെത്തിയ യുവതി വന്നിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

അജ്‌മീർ : രാജസ്ഥാനിലെ അജ്‌മീറിൽ വാട്ടര്‍ സ്ലൈഡറില്‍ കൂടി താഴേക്ക് കുതിച്ചെത്തിയ യുവതി വന്നിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.
അജ്‌മീറിലെ ബിര്‍ള വാട്ടര്‍ സിറ്റി പാര്‍ക്കിലാണ് സംഭവം.പാലി ജില്ലയിലെ റായ്‌പൂര്‍ സ്വദേശി മെഹബൂബ് ഖാനാണ് മരിച്ചത്.പൂളില്‍ നിന്നിരുന്ന മെഹബൂബിനെ യുവതിയുണ്ടായിരുന്ന സ്ലൈഡര്‍ വന്നിടിക്കുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം വാട്ടര്‍ പാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്‌ചയാണ് അപകടത്തിന് കാരണമെന്ന് ഫയര്‍ ഓഫിസര്‍ സഞ്ജയ് ശര്‍മ പറഞ്ഞു. ചട്ടം അനുസരിച്ച്‌ വാട്ടര്‍ സ്ലൈഡറുകള്‍ ഇറങ്ങുന്ന കുളത്തില്‍ ആളുകളെ അനുവദിക്കാന്‍ പാടില്ല. കൂടാതെ ബിര്‍ള വാട്ടര്‍ പാര്‍ക്കിന് അഗ്നിശമന വകുപ്പിന്‍റെ എന്‍ഒസി ഇല്ലെന്നും ഇതില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംബുലന്‍സ് ഡ്രൈവറാണ് മരിച്ച മെഹബൂബ്.

Back to top button
error: