NEWS

നാട്ടിലെ തട്ടുകടയിൽ പൊറോട്ട അടിക്കുന്ന ബംഗാളി കമ്മ്യൂണിസ്റ്റ്‌ പാർട്ടി 35 കൊല്ലം ഭരിച്ച ബംഗാളിലെ ജില്ലാ സെക്രട്ടറി തന്നെയാണ്!!

മ്മുടെ വീടിനടുത്ത് കോഴിയെ വെട്ടി ജീവിക്കുന്ന, പൊറോട്ട അടിക്കുന്ന ബംഗാളി ചിലപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 35 കൊല്ലം ഭരിച്ച ബംഗാളിലെ ജില്ലാ സെക്രട്ടറി ആകാനിടയുണ്ട്.ഈ ഡയലോഗ് മിക്കവാറും കോൺഗ്രസും ബിജെപിയും സ്ഥാനത്തും ആസ്ഥാനത്തും ഉപയോഗിക്കുന്നത് കേട്ടിട്ടില്ലേ.. ? എന്നിട്ട് കമ്മ്യൂണിസ്റ്റ്‌കളെ അടിച്ചിരുത്തി എന്ന ഭാവത്തിൽ ഒരു വളിച്ച ചിരിയും ഇവർ ഫിറ്റ് ചെയ്യാറുണ്ട്.
✴️ ഇനി നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കുക.
ഒരു സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ പറ്റിയാണ് ഈ പറയുന്നത് എന്നോർക്കണം , അതും തുടർച്ചയായി 35 കൊല്ലം ഭരിച്ചിരുന്ന പാർട്ടി.തുടർച്ചയായി 35 കൊല്ലം സ്വന്തം പാർട്ടി ഭരിച്ചിരുന്നിട്ട് പോലും ഒന്നും സമ്പാദിക്കാത്ത ആ മനുഷ്യൻ അന്നന്നത്തെ ചിലവിന്  പൊറോട്ട അടിക്കുന്നത്, അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ട ശാരീരിക അധ്വാനം വേണ്ട ഒരു ജോലി ചെയ്യുന്ന ഒരു മടിയുമില്ലാത്ത ആ മനുഷ്യൻ…
അയാളെ പറ്റി അഭിമാനം അല്ലെ തോന്നേണ്ടത്?
ഇനി നിങ്ങൾ ഇത് കൂടി ഒന്ന് കേട്ട് നോക്കുക…
“ഒന്നുമില്ലാത്ത കുടിലിൽ നിന്ന് വന്ന കെ.വി തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്. മുക്കുവ കുടിലിൽ നിന്ന് വന്ന അദ്ദേഹത്തിന്റെ ആസ്‌തി എത്രയാണെന്ന് പരിശോധിക്കണം”
ഇത് പറഞ്ഞത് മാറ്റാരുമല്ല, കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരൻ തന്നെയാണ്.
എന്ന് വെച്ചാൽ വളരെ സിമ്പിൾ ആയി പറഞ്ഞാൽ കെ വി തോമസ് കോണ്ഗ്രസിൽ ഇത്രയും കാലം നിന്ന സമയം കൊണ്ട് അന്യായമായി അഴിമതിയിലൂടെ വലിയ രീതിയിൽ പണം സമ്പാദിച്ചു കൂട്ടി എന്നാണ് കെ സുധാകരൻ പറഞ്ഞു വെക്കുന്നത്.
മിക്കവാറും കോൺഗ്രസ്‌കാർ എല്ലാം ഇങ്ങനെയാണ് എന്ന് പറയാതെ പറയുകയാണ് കെ സുധാകരൻ ചെയ്തത്.
✴️ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി കേരളത്തിൽ വരുന്നവരെ കേരളത്തിലെ ഒരു വിഭാഗം ആൾക്കാർ  വിളിക്കുന്നൊരു പേരുണ്ട്- ബംഗാളികൾ.
എന്ന് വെച്ചാൽ വിന്ധ്യാപർവതത്തിന് അപ്പുറത്തുനിന്ന് ഏതൊരു വ്യക്തി കേരളത്തിലെത്തിയാലും ഇവർക്ക് അവൻ ബംഗാളിയായിരിക്കും. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അലിഖിതമായ ഒരു നിയമമാണിത്. ആ തൊഴിലാളി രാജസ്ഥാൻകാരനായിരുന്നാലും യുപി കാരനായിരുന്നാലും അസംകാരനായിരുന്നാലും ഒരുവിഭാഗം മലയാളികളെ സംബന്ധിച്ച് അവർ ബംഗാളികളാണ്.
ബംഗാളിൽ പതിറ്റാണ്ടുകൾ ഭരണം നടത്തുകയും ഒടുവിൽ കോൺഗ്രസും ബിജെപിയും കൈകോർത്ത് തൃണമൂൽ കോൺഗ്രസിനെ മുന്നിൽനിർത്തി കളിച്ച് പുറത്താക്കുകയും ചെയ്ത സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയെ താഴ്ത്തി കാട്ടുവാൻ സിപിഎം വിരുദ്ധർ ചെയ്ത കളിയുടെ ബാക്കിപത്രമാണ് ഈ ബംഗാളി വിളി. പശ്ചിമ ബംഗാൾ സിപിഎം ഭരിച്ച് മുടിക്കുകയായിരുന്നുവെന്ന ഒരു ധ്വനിയും ആ വിളിയിൽ പ്രതിധ്വനിച്ചിരുന്നു.
കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ  എല്ലാപേരും ബംഗാളികളല്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്.
കേരളത്തിൽ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് 2021ൽ പുറത്തുവന്ന വിവരങ്ങൾ ഇങ്ങനെയാണ്:
ബംഗാള്‍ 20 %
ബീഹാര്‍ 18.1 %.
ആസാം 17 %
യു .പി 14 .83 %
ഒഡീഷ 6 .67 %
മറ്റുള്ളവര്‍ 23 .13 %.
എന്ന് വെച്ചാൽ വളരെ സിമ്പിൾ ആയി പറഞ്ഞാൽ 80% ആൾക്കാരും വരുന്നത്, ഇവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇത് വരെ “ഭരിച്ചു മുടിപ്പിക്കാത്ത” സംസ്ഥാനങ്ങളിൽ നിന്നാണ് — എന്ന് വെച്ചാൽ കോൺഗ്രസും ബിജെപിയും അവരുടെ സഖ്യ കക്ഷികളും മാറി മാറി ഭരിച്ചിരുന്ന / ഇപ്പോഴും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന്.
അപ്പോൾ ഈ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വരുന്നത് അവയൊക്കെ കോൺഗ്രസും ബിജെപിയും അവരുടെ സഖ്യ കക്ഷികളും ഭരിച്ചു മുടിപ്പിച്ചതു കൊണ്ടായിരിക്കും അല്ലെ?

Back to top button
error: