എണ്‍പത്തഞ്ചുകാരിയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്ത വയോധികന്‍ അറസ്റ്റിൽ

പത്തനംതിട്ട: എണ്‍പത്തഞ്ചുകാരിയെ പലതവണ ബലാല്‍സംഗം ചെയ്ത വയോധികന്‍ അറസ്റ്റില്‍.കോന്നി ആരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയില്‍ മുരുപ്പേല്‍ വീട്ടില്‍ ശിവദാസന്‍ (57) ആണ് പിടിയിലായത്.
മെയ്‌ 10 നും 15 നുമിടയില്‍ മൂന്നു ദിവസങ്ങളിലായി വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു പീഡനം. വയോധിക വിവരം പോലീസിനെ അറിയിച്ചതോടെ ഒളിവിൽ പോയ ഇയാളെ ഡിവൈഎസ്‌പി കെ ബൈജുകുമാറിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണും സംഘവും ഇന്നലെ വൈകിട്ട് ആമക്കുന്നില്‍ നിന്ന് പിടികൂടുകയായിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ കാര്യങ്ങൾ നോക്കാൻ വിദേശത്ത് താമസിക്കുന്ന മക്കൾ ഏർപ്പെടുത്തിയതായിരുന്നു പരിചയക്കാരനായ ഇയാളെ. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version