മനോരമയുടെ 2 വാർത്തകൾ

1. ആദ്യ വാർത്തയിലെ(ചിത്രം ശ്രദ്ധിക്കൂ) ആൾ സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി മെമ്പറാണ്.മനോരമ വാർത്തയിൽ അതില്ല.
2. രണ്ടാമത്തെ വാർത്ത നോക്കൂ യുവതിയെ പീഡിപ്പിച്ചു.സി പി എം നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ കേസ് !
സിപിഐഎം നേതാവിന്റെ മുൻ ഡ്രൈവർ!!!
എന്തൊരു ആവേശമാണ് മനോരമയ്ക്കെന്നോർക്കണം.അതേസമയം ആദ്യ വാർത്തയിൽ സിപിഎം ജില്ലാ കമ്മിറ്റി മെമ്പർ എന്ന ഒരു സൂചന പോലുമില്ല.
എങ്ങനുണ്ട് മാധ്യമ പ്രവർത്തനം?
ക്രിമിനൽ മൈന്റ് സെറ്റുള്ള മാധ്യമ പ്രവർത്തനം !
ഇതാണോടോ താൻ ഒക്കെ പറയുന്ന സ്പിരിറ്റ് ഓഫ് ദ ടൈം !!
സ്വന്തം പുരയിടത്തിന്റെ ആധാരം പണയപ്പെടുത്തി കല്ലാർ ഗവ. ഹൈസ്കൂളിന് ബസ് വാങ്ങി നൽകിയത് സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി അംഗം സഖാവ് ടി. എം. ജോണാണ്.കഴിഞ്ഞ അധ്യയന വർഷം വരെ പിടിഎ പ്രസിഡന്റായിരുന്ന ടി. എം.ജോണാണ് സ്കൂളിന് സ്വന്തമായി ബസ് വാങ്ങാൻ പുരയിടവും വീടും സഹകരണ ബാങ്കിൽ പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയത്.
സ്കൂളിന് ഫണ്ട്‌ കുറവായ സാഹചര്യത്തിലാണ് ഇദ്ദേഹം ആധാരം ഈടുവച്ചു പണം കണ്ടെത്തിയത്.ഇങ്ങനെ12 ലക്ഷത്തോളം രൂപ മുടക്കിയാണ് സ്കൂളിന് ബസ് വാങ്ങി നൽകിയതും.ഈ ബസിലാണ് കുട്ടികൾ ഇന്ന് സ്കൂളിലേക്ക് എത്തുന്നത്.പിന്നീട് ബസിന്റെ ബാധ്യകളെല്ലാം തീർത്തു സ്കൂൾ പി ടി എ ആധാരം ടി. എം. ജോണിന് മടക്കി നൽകുകയും ചെയ്തു.പക്ഷെ മനോരമ വാർത്തയിൽ ടി എം ജോൺ എന്ന് മാത്രമാണ് ഉള്ളത്.അത് അങ്ങനെ തന്നെയാണ് വേണ്ടതും.അടുത്ത വാർത്തയിൽ സിപിഎം നേതാവിന്റെ ‘മുൻ’ ഡ്രൈവർ എന്ന് ഇല്ലാത്തിടത്തോളം കാലം !!!
 ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട അരിയും പച്ചക്കറിയുമായി എത്തിയ ഓട്ടോക്കൂലി കൊടുക്കാൻ 70 രൂപ പരിചയക്കാരനോട് വാങ്ങിയ സിപിഐഎം പ്രാദേശിക നേതാവായ ഓമനക്കുട്ടനെ കൈക്കൂലിക്കാരനാക്കി ആഴ്ചകളോളം ചാനൽ ചർച്ച സംഘടിപ്പിച്ച മനോരമയിൽ നിന്നും ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാൻ!!!
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version