വൈദ്യുതാഘാതമേറ്റ് ആറാംക്ളാസ് വിദ്യാര്‍ഥിനി മരിച്ചു, അയല്‍ വീട്ടിൽ കളിക്കാൻ പോയപ്പോൾ മീറ്ററിലെ എര്‍ത്ത് കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്

 കൊല്ലം: അയല്‍വീട്ടില്‍ കളിക്കാന്‍ പോയ ബാലിക വൈദ്യുതാഘാതമേറ്റ് മരിച്ചു. ശാസ്താംകോട്ട ഇടവനശേരി മുകളുംപുറത്ത് മനോജ് ശ്രീലത ദമ്പതികളുടെ മകള്‍ മഞ്ജരി(12)ആണ് മരിച്ചത്. വൈകിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം അയല്‍വീട്ടില്‍ കളിക്കാന്‍ പോയതാണ്. അയല്‍ വീട്ടിലെ മീറ്ററില്‍ നിന്നും താഴേക്കു ഘടിപ്പിച്ചിരുന്ന എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ് തെറിച്ചുവീണ കുട്ടി അപകടപ്പെട്ടത് അറിഞ്ഞ് ആളെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പതാരം യുപിഎസിലെ ആറാംക്ളാസ് വിദ്യാര്‍ഥിനിയാണ്. സഹാദരി മാളവിക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version