NEWSWorld

സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ലക്ഷങ്ങൾ സാമ്പാദിക്കുന്ന ടെലിവിഷന്‍ താരം!!

ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസത്തില്‍ പത്ത് കുപ്പി വിയര്‍പ്പ് ശേഖരിച്ചു വിൽക്കുന്നുവെന്നു താരം

 

ഒരു താരം തന്‍റെ വിയര്‍പ്പാണ് ആരാധകര്‍ക്ക് വില്‍ക്കുന്നത്. അമേരിക്കന്‍ യൂട്യൂബറും ടെലിവിഷന്‍ താരവുമായ സ്റ്റെഫാനി മാറ്റോ ആണ് തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് കാശാക്കുന്നത്. തന്‍റെ വിയര്‍പ്പ് നിറച്ച കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപയ്ക്കടുത്താണ് ഇവര്‍ വിലയിട്ടിരിക്കുന്നത്. ഈ രീതിയില്‍ ദിവസേന നാല് ലക്ഷത്തിലധികം പണം ഇവര്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഒരു ദിവസത്തില്‍ പത്ത് കുപ്പി വിയര്‍പ്പെങ്കിലും താന്‍ ശേഖരിച്ചുവയ്ക്കാറുണ്ടെന്ന് മുപ്പത്തിയൊന്നുകാരിയായ സ്റ്റെഫാനി പറയുന്നു. താനൊരു ‘മനുഷ്യ മേപ്പിള്‍ മരം’ ആണെന്നും അവ ചെയ്യുന്നത് പോലെ താന്‍ സ്വയം തന്‍റെ സത്ത എടുക്കുകയാണെന്നും സ്റ്റെഫാനി ആലങ്കാരികമായി പറയുന്നു. തന്‍റെ സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് നല്‍കുന്നതിലൂടെ അവരുമായുള്ള തന്‍റെ ബന്ധം കുറെക്കൂടി സുദൃഢമാകുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇതിന് മുമ്ബും ഇത്തരത്തില്‍ വിചിത്രമായ ‘ബിസിനസ്’ ചെയ്തതിന്‍റെ പേരില്‍ സ്റ്റെഫാനി വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റാണ് നേരത്തെ സ്റ്റെഫാനി വാര്‍ത്തകളില്‍ ഇടം നേടിയത്. എന്നാലിത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയതോടെ ആരോഗ്യവിദഗ്ധര്‍ ഇടപെടുകയും ഈ ‘ബിസിനസ്’ സ്റ്റെഫാനിക്ക് അവസാനിപ്പിക്കേണ്ടിയും വരികയായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ വിയര്‍പ്പ് വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്.

 

Back to top button
error: