IndiaNEWS

ബോഡി പെർഫ്യൂം പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശനം, പിൻവലിക്കാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര സർക്കാർ നിർദേശം

    ഷോട്ട് ബോഡി പെർഫ്യൂം പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനത്തെ തുടർന്ന് ഇത് പിൻവലിക്കാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം നൽകി.
ജൂൺ മൂന്നിനാണ് ലെയർ ഷോട്ട് പെർഫ്യൂം പരസ്യം യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോയുടെ കാഴ്ചക്കാർ പത്ത് ലക്ഷം പിന്നിട്ടു. എന്നാൽ ഈ പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന ഗുരുതര വിമർശനവും പിന്നാലെ ഉയർന്നു വന്നു.

നാല് യുവാക്കൾ സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുന്ന യുവതിയുടെ അരികിലേക്ക് കടന്നുവരുന്നതും ദ്വയാർത്ഥത്തിലുള്ള സംഭാഷണം നടത്തുന്നതുമാണ് പരസ്യം.’നമ്മൾ നാലുപേർ, അവൾ ഒന്ന്.. അപ്പോൾ ആര് ഷോട്ട് എടുക്കു’മെന്ന് യുവാക്കളിലൊരാൾ ചോദിക്കുന്നു. തന്നെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ചെങ്കിലും ലെയർ ഷോട്ടിനെക്കുറിച്ചാണ് യുവാക്കൾ പറഞ്ഞതെന്ന് പിന്നീട് പെൺകുട്ടി മനസ്സിലാക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

കിടക്കിയിലിരിക്കുന്ന ഒരു യുവതിയുടേയും യുവാവിന്റേയും സമീപത്തേക്ക് നാല് യുവാക്കൾ കടന്നുവരുന്നതും അശ്ലീല ചുവയോടെയെന്ന് തോന്നുന്ന തരത്തിൽ സംസാരിക്കുന്നതുമാണ് മറ്റൊരു പരസ്യം. പരസ്യത്തിനെതിരെ ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. സംവിധാനയകൻ ഫർഹാൻ അക്തർ ഉൾപ്പെടെയുള്ളവർ രൂക്ഷവിമർശനമുന്നയിച്ച് രംഗത്തെത്തി.

പരസ്യം വിവാദമായതിന് പിന്നാലെ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാകമ്മീഷൻ ചെയർപേഴ്സൺ വാർത്താവിനിമയ മന്ത്രി അനുരാഗ് താക്കൂറിന് കത്തയിച്ചിരുന്നു. ഡൽഹി പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും മാധ്യമങ്ങളിൽ നിന്ന് പരസ്യം നീക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ജൂൺ ഒമ്പതിനകം റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. മുൻപും വിവാദത്തിലായ ലെയർ കമ്പനി ഇത്തരത്തിൽ അശ്ലീലമായ പരമാർശങ്ങളുള്ള പരസ്യങ്ങൾ ഇറക്കിയിട്ടുണ്ട്.

Back to top button
error: