എരുമേലി കരിങ്കല്ലുമുഴി ഇറക്കത്തിൽ നിയന്ത്രണം തെറ്റി മിനിലോറി തലകീഴായി മറിഞ്ഞു

എരുമേലി: ശബരിമല പാതയിൽ കരിങ്കല്ലുമുഴി കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട മിനിലോറി കടയ്ക്കു മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
മുക്കൂട്ടുതറ ഭാഗത്ത് നിന്നും കോഴി വളം കയറ്റി വന്ന ലോറിയാണ് നിയന്ത്രണം തെറ്റി കടയുടെ മുകളിലേക്ക് മറിഞ്ഞത്.കടയുടെ മുൻവശത്ത് ഈ സമയം ആരുമില്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.ലോറി ഡ്രൈവറോടൊപ്പം രണ്ടു പേർ കൂടി ഒപ്പമുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂവരും കായംകുളം സ്വദേശികളാണ്.
മുക്കൂട്ടുതറയിൽ നിന്നും കോഴി വളവുമായി കായംകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഇറക്കത്തിൽ ബ്രേക്ക്‌ നഷ്‌ടപ്പെട്ടതാണ് അപകട കാരണം.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version