NEWS

റാന്നി പെരുമ്പെട്ടിയിൽ പൊലീസുകാരന്‍ ജീവനൊടുക്കി

 റാന്നി: പെരുമ്പെട്ടി പോലീസ് സ്‌റ്റേഷനിലെ സിപിഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചെങ്ങന്നൂർ കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയായ അനീഷാണ് മരിച്ചത്.ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അനീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഉടൻ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് മാതാവിനോട് സൂചിപ്പിച്ച ശേഷം മുകള്‍നിലയിലെ മുറിയിലേക്ക് പോയ അനീഷിനെ ഏറെ നേരം ആയിട്ടും പുറത്തേക്ക് കണ്ടില്ല.തുടര്‍ന്ന് മാതാവ് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മാതാവിന്റെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: