NEWS

വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ല: സുപ്രീംകോടതി

ന്യൂഡൽഹി :വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ആര്യസമാജത്തിനില്ലെന്ന് സുപ്രീംകോടതി.
സര്‍ക്കാര്‍ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന വിവാഹസര്‍ട്ടിഫിക്കറ്റിനു മാത്രമേ ആധികാരികതയുള്ളൂവെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നിരീക്ഷണം.
പെ​ണ്‍​കു​ട്ടി മൈ​ന​റ​ല്ല, മേ​ജ​റാ​ണെ​ന്നും പ്ര​തി​യു​മാ​യി വി​വാ​ഹം ന​ട​ന്നു​വെ​ന്നും വി​ശ​ദീ​ക​രി​ച്ച്‌ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ ആ​ര്യ​സ​മാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സമര്‍പ്പിച്ചു.എന്നാല്‍ വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത് ആ​ര്യ​സ​മാ​ജ​ത്തി​ന്റെ പ​ണി​യ​ല്ലെന്നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ജോ​ലി​യാ​ണെന്നുമാണ് കോടതി പറഞ്ഞത്.യ​ഥാ​ര്‍​ഥ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തെന്നും വ്യക്തമാക്കി.
ആര്യസമാജത്തിന്റെ ഭാഗമായ മധ്യഭാരത ആര്യപ്രതിനിധിസഭയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുണ്ടെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീലുള്ള കാര്യവും ബെഞ്ച് പരാമര്‍ശിച്ചു.അടുത്തിടെ ഉത്തര്‍പ്രദേശില്‍ ആര്യസമാജ് ക്ഷേത്രത്തില്‍ മുഖ്യന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതിയും നിര്‍ദേശം നല്‍കിയിരുന്നു.

Back to top button
error: