വേഗം കായ്ക്കും,സ്ഥലലാഭവും; അറിയാം ഡ്രം കൃഷിയെപ്പറ്റി

ലതരം പഴങ്ങള്‍ വിളയുന്ന വീട് പലരുടെയും സ്വപ്നമായിരിക്കും.പക്ഷേ, വീടുള്‍പ്പെടെ കൈവശമുള്ളത് അഞ്ചോ പത്തോ സെന്റ് ഭൂമി മാത്രമാകുമ്ബോള്‍ ആ സ്വപ്നമെങ്ങനെ പൂവണിയും?ആ ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഡ്രം’ കൃഷി. മാവും പ്ലാവും സപ്പോട്ടയുമൊക്കെ ഡ്രമ്മില്‍ കായ്ച്ചുനില്‍ക്കുന്നത് കാണാന്‍ തന്നെ ചന്തമാണ്. സ്ഥലപരിമിതിയെ മറികടക്കാമെന്നതാണ് ഡ്രം കൃഷിയുടെ ഏറ്റവും വലിയ നേട്ടം.
 
 

നിലത്ത് നട്ടതിനെ അപേക്ഷിച്ച്‌ വേഗം കായ്ക്കുമെന്നത് ഡ്രം കൃഷിയുടെ മറ്റൊരു നേട്ടം.താമസം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നാല്‍പ്പോലും കൃഷിയും ഒപ്പം കൊണ്ടുപോകാനാവും.ഒരേയൊരു പ്രശ്നമെന്നത് നേരത്തേ കായ്ക്കുമെങ്കിലും കായ്ഫലങ്ങളുടെ എണ്ണം നിലത്തു നടുന്നതില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും എന്നതാണ്.

പലയിനം പേരകള്‍, നാരങ്ങകള്‍, മാവുകള്‍, സപ്പോട്ടകള്‍, റംബൂട്ടാന്‍, ലോംഗന്‍, ഞാവല്‍, മരമുന്തിരി, പപ്പായ ഉള്‍പ്പെടെ സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ ഇന്ന് ഡ്രമ്മില്‍ കൃഷിചെയ്യുന്നുണ്ട്.130 ലിറ്റര്‍ വലുപ്പമുള്ള ഡ്രമ്മാണ് ഇതിനായി ഉപയോഗിക്കുന്നത്.പച്ചച്ചാണകം (10 കിലോ), കടലപ്പിണ്ണാക്ക് (അഞ്ചുകിലോ), വേപ്പിന്‍ പിണ്ണാക്ക് (രണ്ടു കിലോ), എല്ലുപൊടി (ഒരു കിലോ), വെല്ലം (രണ്ടു കിലോ), ശീമക്കൊന്ന അല്ലെങ്കില്‍ മറ്റെന്തെങ്കിലും പച്ചില (അഞ്ചു കിലോ) എന്നിവ 150 ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ച്‌ ഒരാഴ്ച പുളിപ്പിച്ച ജൈവസ്ലറിയാണ് വളമായി ഉപയോഗിക്കുന്നത് ഇങ്ങനെ തയ്യാറാക്കിയ ജൈവസ്ലറി അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ചെടികള്‍ക്ക് തളിക്കേണ്ടത്.

വീട്ടുമുറ്റത്ത് പഴച്ചെടികള്‍ വളര്‍ത്തുക എന്നത് ആദായം മാത്രമല്ല,നല്ല മാനസികോല്ലാസം സൃഷ്ടിക്കാനും സഹായിക്കും.മറ്റുള്ള ചെടികള്‍ പരിചരിക്കുന്ന പോലെത്തന്നെ പഴച്ചെടികളെയും ശ്രദ്ധിച്ചാല്‍ മതി.നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ഇതിന് ആവശ്യമാണ്.സമയാസമയങ്ങളിൽ വളപ്രയോഗം നടത്താനും മറക്കരുത്.
നാരങ്ങയുടെ വര്‍ഗത്തില്‍പ്പെട്ട പഴച്ചെടികളെല്ലാം തന്നെ വീട്ടുവളപ്പിൽ ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചതാണ്.ഏകദേശം ആറ് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ ധാരാളം പഴങ്ങള്‍ ലഭിക്കും.ചെറിയ ഓറഞ്ചുകളുടെ ഇനങ്ങളും ഇങ്ങനെ വളര്‍ത്താന്‍ പറ്റിയതാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version