NEWS

പത്തനംതിട്ട :ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശുദ്ധ വായു ലഭിക്കുന്ന ജില്ല

ത്‌  പത്തനംതിട്ട
പമ്പയും
ശബരിമലയും
തെക്കേമലയും
പരുമലയും
പുതുശ്ശേരിമലയും
ചെറുകോൽപ്പുഴയും
മലയാലപ്പുഴയും
വയ്യാറ്റുപുഴയും
ആറാട്ടുപുഴയും
റാന്നിയും
കോന്നിയും
കൊടുമണ്ണും
മാരാമണ്ണും
അയിരൂരും
അടൂരും തട്ടയും കൈപ്പട്ടൂരും നരിയാപുരവും വള്ളിക്കോടും വാഴമുട്ടവും പ്രമാടവും പ്രക്കാനവും
ഓമല്ലൂരും
ഇളകൊളളൂരും
വെട്ടൂരും
തടിയൂരും
ഇലന്തൂരും
കവിയൂരും
ഏഴുമറ്റൂരും
പുതിയകാവും
തെള്ളിയൂർകാവും
ആറന്മുളയും
വടശ്ശേരിക്കരയും
പെരുന്തേനരുവിയും
കോഴഞ്ചേരിയും
ഗവിയും
ആങ്ങമുഴിയും
മണ്ണടിയും
ചുങ്കപ്പാറയും
കടമ്മനിട്ടയും
കുമ്പഴയും
തിരുവല്ലയും
അടവിയും
കൊടുന്തറയും
മാലക്കരയും
പന്തളവും
വെണ്ണിക്കുളവും
വാഴക്കുന്നവും
നിരണവും
പൂങ്കാവും
ഏഴംകുളവും
ചിറ്റാറും
മണിയാറും
മൂഴിയാറും
പെരുനാടും
പെരിങ്ങനാടും
സീതത്തോടും
കക്കാടും
കുമ്പനാടും
തണ്ണിത്തോടും
പുല്ലാടും
ഇരവിപേരൂരും
മേക്കൊഴൂരും
കീക്കൊഴൂരും
ചന്ദനപ്പള്ളിയും കുമ്പഴയും മലയാലപ്പുഴയും
ചാലാപ്പള്ളിയും
ആനന്ദപ്പള്ളിയും
മല്ലപ്പള്ളിയും
ഏനാത്തും
പിന്നെ കൊമ്പനു നെറ്റിപട്ടം
പോലെ കുറെ സ്ഥലങ്ങളും .
സ്നേഹമുള്ളവരുടെ  നാട്,
നന്മയുള്ളവരുടെ  നാട്,
ദേശസ്നേഹികളുടെ നാട്,
വള്ളം കളിയുടെ നാട്,
വള്ളസദ്യയുടെ നാട്‌,
രുചികളുടെ നാട്‌, കുട്ട വഞ്ചി സവാരിയുടെ നാട്,
പടയണിയുടെ നാട്, തൂക്കത്തിന്റെ നാട്, കെട്ടുകാഴ്ചകളുടെയും പൂരങ്ങളുടെയും നാട്,
മരമടിയുടെ നാട്,
വയൽവാണിഭത്തിന്റെ നാട്,
ജാതിമത ഭേതമന്യെ എല്ലാവരും വസിക്കുന്ന നാട്,
ഏറ്റവും കൂടുതൽ സാക്ഷരതർ ഉള്ള ജില്ല,
ഏറ്റവും കൂടുതൽ ശുദ്ധ ജലം ലഭിക്കുന്ന ജില്ല,
പൂർണ്ണമായി വൈദ്യുതീകരിച്ച ജില്ല,
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല,
ഏറ്റവും കൂടുതൽ ശുദ്ധ വായു ലഭിക്കുന്ന ജില്ല,
ഏറ്റവും വലിയ റിസേർവ് വനം ഉള്ള ജില്ല,
പുണ്യസ്ഥലങ്ങളാൽ സമ്പന്നമായ ജില്ല,
          കേരളത്തിന്റെ  പുണ്യ ജില്ല.
മോഹൻലാലിന്റെ,തിലകന്റെ, കടമ്മനിട്ടയുടെ , അടൂർ ഗോപാലകൃഷ്ണന്റെ,അടൂർ ഭാസിയുടെ,
എം. ജി സോമന്റെ, കവിയൂർ പൊന്നമ്മയുടെ, അടൂർ ഭവാനിയുടെ, അടൂർ പങ്കജത്തിന്റെ , ആറന്മുള പൊന്നമ്മയുടെ, കവിയൂർ രേണുകയുടെ, ക്യാപ്റ്റൻ രാജുവിന്റെ, ബി ഉണ്ണികൃഷ്ണന്റെ, രഞ്ജിത്തിന്റെ,
ബ്ലെസ്സിയുടെ, പ്രതാപ് ചന്ദ്രന്റെ, നദിയ മൊയ്തുവിന്റെ, സംയുക്ത വർമയുടെ, ചിപ്പിയുടെ, ആനിയുടെ, പാർവതി ജയറാമിന്റെ, ഊർമിള ഉണ്ണിയുടെ,  നയൻതാരയുടെ, ബേബി ശാലിനിയുടെ,  അജു വർഗീസിന്റെ , കൈലാഷിന്റെ,   കാവേരിയുടെ ,മീരാ ജാസ്മിന്റെ ,മൈഥിലിയുടെ , ഇ.വിയുടെ ഒക്കെ നാട്…..
     മലയാള സിനിമയ്ക്ക് ഒരു പാട് നല്ല കലാകാരൻമാരെ കലാകാരികളെ സംഭാവന ചെയ്ത ജില്ല.സുന്ദരന്മാരും സുന്ദരികളുമുളള ജില്ല.
പമ്പയാറും ,അച്ചൻകോവിലാറും ,കല്ലടയാറും എല്ലാം ഇവിടെ കൂടി ഒഴുകുന്നു .വനത്തിന് വനം, മലയ്ക്ക് മല , പുഴയ്ക്ക് പുഴ, വയലിന് വയൽ, ഡാമിന് ഡാം, വെള്ളച്ചാട്ടത്തിന് വെള്ളച്ചാട്ടം അങ്ങനെ എല്ലാം ഉള്ള നാട്…..
നീട്ടും കുറുക്കുമില്ലാതെ മലയാളം സംസാരിക്കുന്നവരുടെ നാട്,
തീർത്ഥാടന  കേന്ദ്രങ്ങളുടെ നാട്
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നാട്,
ആന വളർത്തൽ കേന്ദ്രമുള്ള നാട്,
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല
ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്ന (മകരവിളക്ക് )
കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ്. (മഞ്ഞാടി )
ജലത്തിലെ പൂരം (ആറന്മുള ഉത്രട്ടാതി വള്ളംകളി )
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം (കൊടുമൺ )
കേരളത്തിലെ ആദ്യ  ഐ എസ്‌ ഒ  സർട്ടിഫൈഡ് ജല വൈദ്യുത പദ്ധതി (ശബരിഗിരി )
കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ ജല വൈദ്യുത പദ്ധതി (മണിയാർ )
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം (മാരാമൺ )
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മത സമ്മേളനം (ചെറുകോൽപ്പുഴ )
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ (റാന്നി )
നാഷണൽ ഫിഷ്‌സീഡ് ഫാം (കവിയൂർ )
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശുദ്ധ വായു ലഭിക്കുന്ന ജില്ല.

Back to top button
error: