വീ​ട്ടി​ല്‍ നിന്ന് മാര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വും വ​ന്‍ ആ​യു​ധ ശേ​ഖ​ര​വും പി​ടി​കൂ​ടി

വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വും വ​ന്‍ ആ​യു​ധ ശേ​ഖ​ര​വും പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് ബൈപാ​സ് ജം​ഗ്ഷ​നി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രിയാ​ണ് സം​ഭ​വം.

യു​വാ​ക്ക​ളു​ടെ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ര​ഞ്ജി​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ കു​തി​ര​പ്പ​ന്തി, എ​റ​ണാ​കു​ളം സ്വ​ദേ​ശി​കളായ അജിത്, ദീപക് എന്നിവരെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സുകളിൽ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ് പ്ര​തി​ക​ള്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version