വിസ്മയിപ്പിച്ച് വിക്രം, തരംഗമായി ആറാടുന്നു; അഞ്ച് മിനിറ്റില്‍ തിയറ്ററിനെ നിശബ്ദമാക്കുന്ന പ്രകടനം കാഴ്ച വച്ച് സൂര്യ

മല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇരച്ചു കയറി.

വിക്രം എന്ന കഥാപാത്രമായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു.

ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version