യു എ ഇയില്‍ കാറിടിച്ച് മലയാളി നഴ്സ് മരണമടഞ്ഞു

കോട്ടയം: ഷാര്‍ജയിലെ അല്‍ നഹ്ദയിൽ ഉണ്ടായ കാറപകടത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം നെടുംകുന്നം കിഴക്കേറ്റം ബാബുവിന്‍റെ മകൾ ചിഞ്ചു ജോസഫാണ് (29 വയസ്സ്) മരണമടഞ്ഞത്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു.
ജൂൺ 2 വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു.ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവിനും നാല് വയസ്സുള്ള മകൾക്കുമൊപ്പം ഷാർജയിലെ റോളയിലായിരുന്നു താമസം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version