NEWS

അത്ഭുതമൊന്നും സംഭവിച്ചില്ല; യുഡിഎഫ് തന്നെ തൃക്കാക്കരയിൽ

തൃക്കാക്കരയില്‍ പ്രതീക്ഷിച്ചതിലും കരുത്ത് കാട്ടി യുഡിഎഫും ഉമാ തോമസും. കൊച്ചി കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ 20,000 ലീഡ് നേടിക്കൊണ്ട് ഉമാ തോമസ് ഒരടിപോലും പിന്നോട്ട് പോകാതെ മുന്നോട്ടു തന്നെ നീങ്ങുകയാണ്.

ഒന്‍പത് റൗണ്ട് പൂര്‍ത്തയായപ്പാള്‍ ഉമാ തോമസിന്റെ ലീഡ് 20,481 ആയി.വിജയം ഉറപ്പിച്ചതോടെ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.2021ല്‍ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ കുതിപ്പ്.യു.ഡി.എഫിന്‍റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് തൃക്കാക്കരയിൽ കാഴ്ചവെച്ചിരിക്കുന്നത്.

ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് 53,661 വോട്ടുകള്‍ നേടിക്കൊണ്ട് മുന്നിലാണ്. എല്‍ഡിഎഫിന്റെ ഡോക്ടര്‍ ജോ ജോസഫിന് 33,180 വോട്ടും, എന്‍ഡിഎയുടെ എ എന്‍ രാധാകൃഷ്ണന്‍ 9205 വോട്ടും നേടി.

കേഡർ പാർട്ടിയുടെ വിജയങ്ങൾ എപ്പോഴും ഗ്രാസ്റൂട്ടിലുള്ള പാർട്ടിയുടെ കരുത്തിൽ അധിഷ്ഠിതമാണ്.അതിനാൽത്തന്നെ  തൃക്കാക്കരയുടെ കാര്യത്തിൽ സിപിഐഎം പോലും വിജയിക്കുമെന്ന് കരുതിക്കാണില്ല-പതിവ് ഇലക്ഷൻ സ്റ്റണ്ടുകളൊഴിച്ച്.
 ബിജെപിയുടെ വോട്ടുകൾ യുഡിഎഫിന് പതിവുപോലെയോ അതിൽ കൂടുതലോ മറിയാനുള്ള അന്തരീക്ഷം, ട്വൻറി ട്വൻ്റി & ആപ്പ് – ഇങ്ങനെ പലതും ഒന്നു ചേർന്നാണ് ഇടതുപക്ഷവിരുദ്ധകേന്ദ്രീകരണം നടന്നിരിക്കുന്നത്.അതിനെയെല്ലാം മുറിച്ചുകടക്കാനുള്ള പ്രയത്നം നടന്നെങ്കിലും അവ വോട്ടായി മാറി എന്നുറപ്പിക്കാൻ സിപിഐഎമ്മിന്റെ എന്നുമാത്രമല്ല, ആരുടെയും രാഷ്ട്രീയാനുഭവങ്ങൾ സമ്മതിക്കുന്നില്ല.കഴിഞ്ഞ തവണ 16000-ത്തോളം വോട്ടുകൾ പിടിച്ച എൻഡിഎക്ക് തൃക്കാക്കരയിൽ ഇതുവരെ 9205 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
പക്ഷേ ഇവിടെ രാഷ്ട്രീയ ബോധമുള്ള മനുഷ്യർ ഓർക്കേണ്ട ഒന്ന് ഈ തെരഞ്ഞെടുപ്പിലുണ്ട്. ഇത്രയും മലീമസമായ പോപ്പുലർ പൊളിറ്റിക്സിൻ്റെ വികൃതപ്രചരണം നടന്ന തെരഞ്ഞെടുപ്പ് അത്യപൂർവ്വമായിരുന്നു. രാഷ്ട്രീയനിലപാടുകളുടെ സംവാദാത്മകതയല്ല, ഒട്ടിപ്പിടിക്കുന്ന  അതികാൽപ്പനികതയുടെ പൈങ്കിളിത്തമാണ് ഈ തെരഞ്ഞെടുപ്പിലാകെ കണ്ടത്.യു ഡി എഫ് സ്ഥാനാർത്ഥിയും സംഘവും അതിൻ്റെ അത്തച്ചമയമാണ് തൃക്കാക്കര നടത്തിയത്.ജോ ജോസഫിനെതിരായ വ്യാജവീഡിയോ പ്രചരണം അതിലൊന്നു മാത്രമായിരുന്നു.പിടിക്ക് പാത്രം മാറ്റിവെക്കലും പലതരം കണ്ണീരുമായി പ്രത്യേകം പ്രത്യേകം ചാനൽ ഷൂട്ടിംഗും വരെ നടത്തിയ ഈ തിരഞ്ഞെടുപ്പ് ഒരിക്കലുമൊരു രാഷ്ട്രീയമായുള്ള ഏറ്റുമുട്ടൽ ആയിരുന്നില്ല.ഈ വഴിയിലൂടെ കേരളം മുന്നോട്ടു പോകുന്നത് വളരെ അപകടകരമായ സ്ഥിതി വിശേഷത്തിനെ വഴി തെളിയിക്കുകയുള്ളൂ.

Back to top button
error: