NEWS

ഇനി വീട്ടിലിരുന്ന് സ്വയം പാസ്പോർട്ടിന് അപേക്ഷിക്കാം

ബ്രോക്കര്‍മാരുടെ ഇടപെടലോ, ഏജന്റുമാര്‍ക്ക് കമ്മീഷൻ  കൊടുക്കുകയോ, മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയോ വേണ്ട.ഇനി വീട്ടിലിരുന്ന് സ്വയം പാസ്പോർട്ടിന് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടത് ഇങ്ങിനെ

1. ആദ്യം പാസ്പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www(dot)passportindia(dot)gov(dot)in/AppOnlineProject/welcomeLink സന്ദര്‍ശിക്കുക

2. ഇനി പുതിയ യൂസര്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. യൂസര്‍ ഐഡി ഉണ്ടാക്കാന്‍ അവിടെ ക്ലിക് ചെയ്യുക.

3. യൂസര്‍ ഐഡിയില്‍ ലോഗിന്‍ ചെയ്ത ശേഷം, പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.

4. കുടുംബം, വിലാസം, അടിയന്തര സാഹചര്യത്തില്‍ വിളിക്കാനുള്ള നമ്ബര്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഫോം അവിടെ കാണം, അത് ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുക ശേഷം സേവ് ചെയ്യുക.

5. പൂര്‍ണമായ ഫോം പൂരിപ്പിച്ച ശേഷം, പേ ആന്‍ഡ് ഷെഡ്യൂള്‍ അപോയിന്റ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

6. തുടര്‍ന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് അല്ലെങ്കില്‍ എസ്ബിഐ ബാങ്ക് ചെലാന്‍ വഴി പണമടയ്ക്കുക. നിങ്ങളുടെ പരിധിയിലുള്ള പാസ്‌പോർട്ട് ഓഫീസില്‍ ചെല്ലാന്‍ പറയുന്ന ദിവസം നിങ്ങളുടെ ഒറിജിനല്‍ രേഖകള്‍ കൊണ്ടുപോകുക.

7. ഡോക്യുമെന്റിന്റെയും പൊലീസ് വെരിഫിക്കേഷന്റെയും തീയതി മുതല്‍ 15-20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പാസ്പോര്‍ട് തപാല്‍ വഴി വീട്ടിലെത്തും.

Back to top button
error: