NEWS

‘ഹാഗിയ സോഫിയ’: പള്ളിയും മസ്ജിദും മ്യൂസിയവും

ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിർമിതി! തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളു
ള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ.ഒരു കൂറ്റൻ താഴികക്കുടവും അതിന് ഇരുവശങ്ങളിലുമായി രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഇതിന്റെ പ്രത്യേകത. മൊസൈക്കുകൊണ്ട് ചിത്രപ്പണിചെയ്ത ചുവരുകളാണ് മറ്റൊരു ആകർഷണം.
ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയൻ നിർമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
 ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്.ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ. ‘ ചർച്ച് ഓഫ് ദ് ഹോളി വിസ്ഡം’ എന്ന് ഇതറിയപ്പെട്ടു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹഗിയ സോഫിയയെ ഒരു മോസ്ക് ആക്കിമാറ്റി.കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. പിൽക്കാലത്ത് ഈ കെട്ടിടം ഒരു മ്യൂസിയമായി മാറി.
ഹാഗിയ സോഫിയയുടെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം 1453-ലാണ് ആരംഭിച്ചത്.ഒട്ടോമൻ ചരിത്രകാരൻ തുർസൻ ബെഗ് ഇതിനെ പറ്റി വിവരിച്ചിട്ടുണ്ട്
പള്ളിയുടെ പുറത്ത്, നാലു മിനാരങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു.ഈ മിനാരങ്ങൾ” 200 അടി (60 മീറ്ററിലധികം) ഉയരമുള്ളവയായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ഇസ്താംബുളിൽ പണിത വുൾ മസ്ജിദ് ഹഗിയ സോഫിയയുടെ ശൈലിയും, പ്രത്യേകിച്ച് അതിന്റെ താഴികക്കുടവും അതേപടി പകർത്തുകയായിരുന്നു.
1934-ൽ തുർക്കി ഗവൺമെന്റ് ഹാഗിയ സോഫിയയെ മതേതരവത്കരിച്ച് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു.ഇസ്താംബുളിലെ ടൂറിസത്തിന് ഹാഗിയ സോഫിയ ഇപ്പോൾ നൽകുന്ന സംഭാവനകൾ വലുതാണ്.
1985 ൽ ഇസ്താംബൂളിലെ ചരിത്രസ്മാരകങ്ങ
ളോടൊപ്പം ഹഗിയ സോഫിയയെയും യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തി…!!!

Back to top button
error: