‘ചെക്കൻ’ വയനാട് ചുരമിറങ്ങുന്നു, ജൂൺ 10 ന് തിയേറ്ററുകളിലെത്തും

     ഗോത്രഗായകനായൊരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമ ‘ചെക്കൻ’ ജൂൺ 10-ന് തീയേറ്ററുകളിലെത്തുന്നു.

താരപ്പൊലിമകളോ സമ്പ്രദായികമായ നിറപ്പകിട്ടുകളൊ ഇല്ലെങ്കിലും കലർപ്പില്ലാത്ത ജീവിതപ്പൊലിമ കൊണ്ട് സമ്പന്നമായിരിക്കും ഈചിത്രം എന്നാണ് പ്രതീക്ഷ.

ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് ‘ചെക്ക’നാകുന്നത്. കൂടാതെ ആതിര, അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ, നഞ്ചിയമ്മ, അലി അരങ്ങാടത്ത്, അമ്പിളി, സലാം കല്പറ്റ, മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു.

അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയുന്നു.

ബാനർ- വൺ ടു വൺ മീഡിയ,
നിർമ്മാണം- മൻസൂർ അലി,
കഥ, തിരക്കഥ, സംവിധാനം- ഷാഫി എപ്പിക്കാട്,
ഛായാഗ്രഹണം – സുരേഷ് റെഡ് വൺ, എഡിറ്റിംഗ് – ജർഷാജ്,
ഗാനരചന- മണികണ്ഠൻ, ഒ.വി. അബ്ദുള്ള,
സംഗീതം- മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം- നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version