എൽജെഡി ജെഡിഎസിൽ ലയിക്കും; മാത്യു ടി തോമസ് പ്രസിഡന്റായി തുടരും: എം.വി ശ്രേയാംസ് കുമാർ

കോഴിക്കോട്:  ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം.ലയന സമ്മേളനം ഉടൻ നടത്താനും ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു.മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും എം.വി ശ്രേയാംസ് കുമാർ അറിയിച്ചു.തിരുവല്ല എംഎൽഎയായ മാത്യു ടി തോമസ് പ്രസിഡന്റായി തുടരും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version