തൃക്കാക്കരയിലെ ഭൂരിപക്ഷം രണ്ടായിരത്തിൽ താഴെ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കുമെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ആശങ്കയിലാണ് മൂന്നു മുന്നണികളും. ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞതോടെ യുഡിഎഫാണ് ഇവിടെ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുന്നത് എന്ന് വ്യക്തം.
കൊച്ചി കോര്‍പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിന് താഴെ ആയിരുന്നു പോളിങ്.എന്താകും ഫലം എന്നാലോചിച്ച്‌ മൂന്നു മുന്നണികളും തല പുകയ്ക്കുമ്ബോള്‍ തൃക്കാക്കരയില്‍ ആര് ജയിക്കുമെന്ന് ഇന്റലിജന്‍സിനും ഒരു വിവരവുമില്ല.ആര് ജയിച്ചാലും രണ്ടായിരത്തിൽ കുറവ് ഭൂരിപക്ഷം  മാത്രമേ ലഭിക്കൂ എന്നാണ് ഇന്റലിജന്‍സിന്റെ പ്രവചനം.സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് ഇതുതന്നെയാണ്.
അതേസമയം ഇടതുമുന്നണി പ്രതീക്ഷ വെച്ചിരിക്കുന്നത് ഹൈന്ദവ വോട്ടിലാണ്.പി സി ജോർജ്ജിന് എതിരെയും പോപ്പുലർ ഫ്രണ്ടിനെതിരെയുമുള്ള നടപടി വഴി ഹൈന്ദവ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് അവർ കരുതുന്നു.തങ്ങൾക്ക് ഹൈന്ദവ വോട്ടുകൾക്കൊപ്പം ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.അതേസമയം ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചെന്ന് ബി.ജെ.പി.കരുതുന്നു.എന്നാൽ ബിജെപി സ്ഥാനാര്‍ഥിക്കു കഴിഞ്ഞതവണത്തെ വോട്ട് ലഭിക്കില്ലെന്നുമാണ് ഇന്റലിജന്‍സ് റിപ്പോർട്ട്.പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും ക്രിസ്ത്യൻ വോട്ടുകൾ നല്ല രീതിയിൽ ബിജെപി നേടിയിട്ടുണ്ട്.പക്ഷെ അവരുടെ പരമ്പരാഗത വോട്ടുകളിൽ പലതും യുഡിഎഫിന്റെ അക്കൗണ്ടിൽ വീണതായാണ് വിലയിരുത്തൽ.
എന്നാൽ ഇത് എല്ലായ്പ്പോഴും നടക്കുന്നതാണെന്നും കോൺഗ്രസിന്റെ ഉറച്ച ക്രൈസ്തവ വോട്ടുകൾ ബിജെപിയിലേക്ക് പോയത് തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് സിപിഐഎം വിലയിരുത്തൽ.എന്തായാലും ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version