ഹോട്ടലിൽ കയറി വെട്ടിവിഴുങ്ങും, പിന്നെ പഴകിയ ഭക്ഷണമെന്നും പറഞ്ഞ് പണം തട്ടും; മലപ്പുറത്ത് അഞ്ച് പേർ പിടിയിൽ

മലപ്പുറം : ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി പഴകിയ രുചിയുണ്ടെന്നും പരാതി നല്‍കാതിരിക്കാന്‍ 40000 രൂപ വേണമെന്നും ആവശ്യപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ച വേങ്ങര സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍.
പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം കുട്ടി, അബ്ദുള്‍ റഹ്മാന്‍ , റമീസ് , മണ്ണില്‍ വീട്ടില്‍ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത്.മലപ്പുറത്തെ പല ഹോട്ടലുകളിലും ഇത്തരം തട്ടിപ്പ് അരങ്ങേറിയതോടെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ ഇവരെ കണ്ടെത്തുകയായിരുന്നു.
എല്ലാ ഹോട്ടലിലും എത്തിയത് ഇവർ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ വേങ്ങരയിലെ ഹോട്ടല്‍ ഉടമകള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version