NEWS

സ്ക്കൂള്‍ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ നാലാം ക്ലാസുകാരന് പാമ്ബുകടിയേറ്റു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്ക്കൂള്‍ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ നാലാം ക്ലാസുകാരന് പാമ്ബുകടിയേറ്റു.കുമരനെല്ലൂര്‍ സ്വദേശി ആദേശി(9)നാണ് പാമ്ബ് കടിയേറ്റത്.കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അണലിയുടെ കടിയേറ്റതായി ആണ് വിവരം.വടക്കാഞ്ചേരി ഗവ.ബോയ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Back to top button
error: